എല്ലാവിധ പൂജകളു൦ ഓൺലൈനായി ബുക്കുചെയ്യാവുന്നതാണ്.

എല്ലാവിധ പൂജകളു൦ ഓൺലൈനായി ബുക്കുചെയ്യാവുന്നതാണ്.

ഓം നമഃശിവായ


പൊൻപറ ശ്രീ പുത്തൂർ ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ജീർണോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തേണ്ട നവീകരണ കലശം 2022 മെയ് 8 മുതൽ 13 കൂടി ( 1197 മേടം 25 മുതൽ 30 കൂടി ) ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഒരു മനുഷ്യായുസ്സിൽ അപൂർവമായി മാത്രം ലഭിക്കുന്ന ഈ അസുലഭ അവസരത്തിൽ നമ്മൾ ഓരോരുത്തരും ഭാഗമാവേണ്ടതാണ് . ഇപ്പോൾ ശിവക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കും അതിനോടനുബന്ധിച്ചു നടത്തേണ്ട നവീകരണ കലശത്തിനും ഏകദേശം 12 ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്നു . ഇതിനുള്ള തുക സമാഹരണത്തിനായി ഓരോ വീടുകളിൽ നിന്നും കുറഞ്ഞത് 3000 രൂപയാണ് പ്രതീക്ഷിക്കുന്നത് ആയതിനാൽ ക്ഷേത്രത്തിൽ നിന്നും നൽകുന്ന ഭണ്ഡാരത്തിൽ മുകളിൽ പറഞ്ഞ സംഖ്യയിൽ കുറയാത്ത തുക നിക്ഷേപിച്ച് ഏപ്രിൽ 30 ന് മുമ്പായി ക്ഷേത്രത്തിൽ എത്തിച്ച് ഒരു മനുഷ്യായുസ്സിൽ അപൂർവമായി മാത്രം ലഭിക്കാവുന്ന ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായി ഭഗവത് പ്രീതിക്ക് പത്രീ ഭൂതരാകുവാൻ ഭഗവത് നാമത്തിൽ അപേക്ഷിക്കുന്നു.


Bank details

Account Number : 0297073000000043

Account Name.    : Sree Puthur Siva Temple 

IFSC code.           : SIBL0000297 

Branch                  : Southindian Bank, Elampulassery. 


എന്ന് ക്ഷേത്രസമിതി

Ph : 9048111860, 9249310031

.

post

ഓം:നമശ്ശിവായ

തികച്ചും കാർഷിക പ്രാധാന്യമായ ഒരിടമാണ് പാലക്കാട് ജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലുള്ള പൊമ്പറ. മേടും തോടും ഇടവഴികളും പച്ചപ്പുമായി ഒരു തികഞ്ഞ ഗ്രാമീണ മുഖം. പൊമ്പ്ര ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പുത്തൂർപാറയും, പുത്തൂർക്കുളവും ഏറെ പ്രസിദ്ധം. മിത്തുകളാൽ സമ്പന്നം. ചന്തംനിറഞ്ഞ ആമ്പൽപ്പൂക്കൾ നിറഞ്ഞു നിന്നിരുന്ന പുത്തൂർക്കുളം അതിവിസ്‌തൃതമായിരുന്നു. അതിനോരംചേർന്നാണ് പുത്തൂർപാറ. ഇത് പൊമ്പ്രയിലെ പുരാതനമായ പുത്തൂർ ശിവക്ഷേത്രത്തിന് തൊട്ടാണ്. ഈ കുളത്തിൽ പൊന്നുകൊണ്ടുതീർത്ത ഒരു പറയുണ്ടെന്നും, അതിഭക്തിയോടെ അചഞ്ചലമായ വിശ്വാസത്തോടെ ശ്രീപരമേശ്വരനെ ഭജിക്കുന്നവർക്ക് മംഗളകാര്യങ്ങൾക്കായി സ്വർണ്ണം നല്കി 'പുത്തുരപ്പൻ' സഹായിക്കുമെന്നും പണ്ടുമുതലേ വിശ്വസിച്ചുപോരുന്നുവത്രെ. ഈ പൊൻപറയാണ് പിന്നീട് പൊമ്പ്രയായി പരിണമിച്ചതത്രേ!.

മകളുടെ വിവാഹം നിശ്ചയിച്ച നിർദ്ദനയായ ഒരു പാവം അമ്മ, വിവാഹത്തിനുനൽകാമെന്നേറ്റ സ്വർണ്ണം വാങ്ങാനാകാതെ ഏറെ ദു:ഖിച്ചു. പ്രിയപ്പെട്ട മകളുടെ വിവാഹംതന്നെ മുടങ്ങിപ്പോകുമോ എന്ന് വല്ലാതെ ശങ്കിച്ചു. തന്നാലാകുന്ന വഴികളിലൊക്കെമുട്ടി. അറിയാവുന്നവരുടെ മുമ്പിലൊക്കെ കൈനീട്ടി. ആരോരുമില്ലാത്ത തനിക്കിനി പുത്തൂർ തേവർമാത്രമാണ് ശരണം എന്നുറപ്പിച്ച് എന്നും സന്ധ്യക്ക് പുത്തൂർപാറയിലെത്തി, അവിടെയിരുന്നു ശിവനെ ഉള്ളുരുകി പ്രാർത്ഥിച്ചു. മറ്റൊരു ആശ്രയവുമില്ലെന്നു കേണുകരഞ്ഞു.

കല്യാണനാളടുത്തു. ആത്മഹത്യമാത്രമാണിനി അഭയം എന്നചിന്തയോടെ കല്യാണത്തലേന്നും അവർ പുത്തൂർപാറയിലെത്തി. അത്ഭുതമെന്നുപറയട്ടെ, അവർക്ക് ഒരശരീരി കേൾക്കാനായി. അതിരാവിലെ ഇവിടെ വരിക, വിവാഹത്തിനാവശ്യമായ ആഭരണങ്ങൾ ഇവിടെയുണ്ടാകും. പക്ഷെ ഒരു കർശന വ്യവസ്ഥയുണ്ട്. ആവശ്യം കഴിഞ്ഞാൽ അതിവിടെത്തന്നെ തിരികെ വെക്കണം. ഇത് ഒരു പരീക്ഷണമെന്നുധരിച്ച ആ ഭക്ത അത് അക്ഷരംപ്രതി പാലിച്ചു. ഇത്തരത്തിലുള്ള പുരാവൃർത്തങ്ങളാൽ സമ്പന്നമാണ് പുത്തൂർ ശിവക്ഷേത്രം.

പൊമ്പ്ര ഗ്രാമത്തിലെ പ്രധാന ആരാധനാലയമാണ് പുത്തൂർ ശിവക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവനാണ് പുത്തൂരപ്പൻ എന്ന് ഈ ഗ്രാമവാസികൾ വിശ്വസിക്കുന്നു. പൂർണ്ണതയുടെ ദേവനാണ് പരമശിവൻ.പുത്തൂർ ശിവക്ഷേത്രത്തിന്ന് 850ൽ പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. അർജുനൻ പശുവാതാസ്‌ത്രം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടത്തെ ശിവലിംഗ പ്രതിഷ്‌ഠ. ശിവൻ പാർവ്വതി സമേതനാണ്. ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീഭാഗങ്ങളും ശിവപ്രതിഷ്‌ഠക്കുണ്ട്. കിഴക്കോട്ടു മുഖം തിരിഞ്ഞാണ് ക്ഷേത്രത്തിന്റെ നിൽപ്പ്. കേരളത്തിൽ കാണപ്പെടുന്ന സോപാനത്തോടുകൂടിയ വട്ടശ്രീകോവിൽ ഇവിടേയും കാണാം.

post

ശ്രീകോവിലിനുമുന്നിൽ അഗ്രമണ്ഡപം, അതിനുമുന്നിൽ നന്ദിയും ബലിക്കല്ലും, ശ്രീകോവിലിന് വലതുവശത്തു തിടപ്പള്ളി എന്നിവയും ഉണ്ട്. ശിവനെക്കൂടാതെ കന്നിമൂലയിൽ ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇടതുഭാഗത്ത് അയ്യപ്പൻ, വടക്ക് പടിഞ്ഞാറേ മൂലയിൽ വനദുർഗ്ഗ എന്നീ പ്രതിക്ഷ്ഠക ളും ക്ഷേത്രമതിലകത്ത് കാണുന്നു. നാലമ്പലത്തിനുപുറത്ത് കന്നിമൂലയിൽ ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയുണ്ട്. ഇതിനടുത്തുതന്നെ നാഗപ്രതിഷ്ഠ സങ്കൽപ്പവുമുണ്ട്. ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തു തൊട്ടടുത്തു കാണുന്ന സ്ഥലത്താണ് നാഗക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിനകത്തു കണുന്ന നാഗപ്രതിഷ്ഠകളേറെ പുരാതനമാണ്. ഇവിടെ മണിനാഗം, അഞ്ജനമണിനാഗം, കരിനാഗം എന്നീ നാഗങ്ങൾ കുടികൊള്ളുന്നു. വർഷത്തിലൊരിക്കൽ കന്നിമാസത്തിലെ ആയില്യനാളിൽ നടത്തുന്ന പൂജ ഏറെ പ്രസിദ്ധമാണ്. ഒട്ടനവധി ഭക്തരാണ് നാഗാരാധനക്കായി ഇവിടെ എത്തുന്നത്.

ശിവക്ഷേത്രത്തിന് വടക്കുഭാഗത്തായി ഒരു വിഷ്ണുക്ഷേത്രവും സ്ഥിതിചെയ്യുന്നു. അതിന് നേരെ എതിർ കിഴക്കുഭാഗത്തു കാണുന്ന കുന്നിൻമുകളിൽ ഒരു വലിയ ഗുഹ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്കുമുമ്പുള്ള ജനവാസം കുറവായ ഒരു കാലത്തെക്കുറിച്ചാണ് പറയുന്നത്. കാലാന്തരത്തിൽ ഇന്നവയെല്ലാം ഇല്ലാതായി. സ്വകാര്യ വെക്തികളുടെ കൈകളിലായി. വയലേലകൾക്കു നടുവിലായി വിസ്തൃതമായ ക്ഷേത്രക്കുളം ഇപ്പോഴുമുണ്ട്. ഇതിന്റെ നിർമ്മിതിയുടെ ചന്തവും, കല്പടവുകളുമെല്ലാം പൗരാണികത വിളിച്ചു പറയുന്നു.

പുരാതന തറവാടായ അയനിഅരികിൽ തറവാട്ടുക്കാർക്കാണ് ക്ഷേത്രത്തിന്റെ ഊരാൾമ. ശ്രീ രാമകൃഷ്ണൻ നായരാണ് ഇപ്പോഴത്തെ പാരമ്പര്യ ട്രസ്റ്റി. അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. പ്രധാന വഴിപാടുകൾ (ദിസ് ഈസ് എ ബട്ടൺ) പ്രശ്നവിധി പ്രകാരം ഇന്നും ക്ഷേത്രത്തിൽ എല്ലാ മുപ്പെട്ടു ബുധനാഴ്ചയും വിഷ്ണു പൂജയും, എല്ലാ മുപ്പെട്ടു തിങ്കളാഴ്ചയും ക്ഷേത്രം തന്ത്രിയുടെ നിർദ്ധേശപ്രകാരം 108 കുടം ജലാഭിഷേകവും നടന്നുവരുന്നു.

മംഗല്യസിദ്ധിക്കും, സന്താനലബ്‌ധിക്കും മുടങ്ങാതെ 18 തിങ്കളാഴ്ച തുടർച്ചയായി ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ചാൽ ഫലം കിട്ടുമെന്നുറപ്പ് എത്രയോ ദൃഷ്ട്ടാന്തങ്ങളുണ്ടെന്നു അനുഭവസ്ഥർ പറയും. കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 6 മണി മുതൽ വൈകിട്ട് ആറുമണി വരെ നടക്കുന്ന പഞ്ചാക്ഷരീമന്ത്രജപം, മുപ്പതു തിങ്കളാഴ്ചകളിലെ ലളിത സഹസ്രനാമജപം, എല്ലാ മാസവും നടക്കുന്ന തിരുവാതിരവാരം എന്നിവ ഏറെ പ്രസിദ്ധങ്ങളാണ്.

(വിവരങ്ങൾക്ക് ശ്രീ. പി. ഗോപാലകൃഷ്ണൻ നായരോട് കടപ്പാട്).

Know More