Koobay 14" Wooden Trousers Bottom Clips Hangers w Rose Gold.
Interested: 05 Availablity: In Stock
All Religious Books are available in Temple Stores. Our mission is to share the Good of Hinduism, Loving, Faith and Serving.
ഓം:നമശ്ശിവായ
പൊമ്പറ ഗ്രാമത്തിലെ പ്രധാന ആരാധനാലയമാണ് ശ്രീ പുത്തൂർ ശിവക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവനാണ് പുത്തൂരപ്പൻ എന്ന് ഈ ഗ്രാമവാസികൾ വിശ്വസിക്കുന്നു. പൂർണ്ണതയുടെ ദേവനാണ് പരമശിവൻ. ശ്രീ പുത്തൂർ ശിവക്ഷേത്രത്തിന്ന് 850 ൽപരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. അർജുനനു പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടത്തെ ശിവലിംഗ പ്രതിഷ്‌ഠ. ശിവൻ പാർവ്വതി സമേതനാണ്. ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീഭാവങ്ങളും ശിവപ്രതിഷ്‌ഠക്കുണ്ട്. കിഴക്കോട്ടു മുഖംതിരിഞ്ഞാണ് ക്ഷേത്രത്തിന്റെ നിൽപ്പ്. കേരളത്തിൽ കാണപ്പെടുന്ന സോപാനത്തോടുകൂടിയ വട്ടശ്രീകോവിൽ ഇവിടെയും കാണാം കൂടുതൽ അറിയാൻ
ഓം:നമശ്ശിവായ
സമാധാനത്തിൻ്റേയും ഐശ്വര്യത്തിൻ്റേയും പ്രതീകമായാണ് ഗണേശനെ കണക്കാക്കുന്നത്. എന്നാൽ അതിലുപരി ജീവിതത്തിൽ ഓരോരരുത്തരും അറിഞ്ഞിരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട നിരവധി കാര്യങ്ങളുടെ പ്രതീക സ്രോതസ്സാണ് വിഘ്നേശ്വരൻ എന്നുള്ളതാണ് വാസ്തവം. ഗണപതിയുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും നമ്മെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ശരീരത്തിലെ ഓരോ ഘടകങ്ങൾക്കും അതിൻ്റേതായ ആത്മീയ പ്രാധാന്യമുണ്ട്. കൂടുതൽ അറിയാൻ Book Your Pujas
അയ്യപ്പൻ (ശാസ്താവ് അല്ലെങ്കിൽ ധർമ്മശാസ്താവ് അല്ലെങ്കിൽ മണികണ്ഠൻ) ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഹിന്ദു ദൈവമാണ്. അയ്യപ്പൻ ആത്മനിയന്ത്രണത്തിന്റെ ഹിന്ദു ദൈവമെന്നും അറിയപ്പെടുന്നു. അവൻ ധർമ്മത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു, തിന്മയെ ഇല്ലാതാക്കാൻ പലപ്പോഴും വിളിക്കപ്പെടുന്നു. കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ എല്ലാ സമുദായങ്ങളിലുമുള്ള അംഗങ്ങൾ കേരളത്തിൽ അയ്യപ്പനെ ആരാധിക്കുന്നത് വളരെ പ്രചാരത്തിലുണ്ട്. ദക്ഷിണേന്ത്യൻ ഹൈന്ദവ പാരമ്പര്യങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവനെ വിവിധ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
കൂടുതൽ അറിയാൻ Book Your Pujasഹിന്ദുമതവിശ്വാസപ്രകാരവും ശാക്തേയ ആചാരപ്രകാരവും ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയുടെ (മഹാമായ) ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ (ദേവനാഗരിയിൽ: नवदुर्गा) എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി/ ഭദ്രകാളി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദുർഗതിപ്രശമനിയും ദുഖനാശിനിയുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.
കൂടുതൽ അറിയാൻ Book Your Pujasതിന്മ ജീവിതം നയിച്ച് അസ്വാഭാവികമരണത്തിലകപ്പെട്ട പണ്ഡിത ബ്രാഹ്മണന്റെ ആത്മാവാണ് ബ്രഹ്മരക്ഷസ്.ആണോ പെണ്ണോ ആയ ഒരു ബ്രാഹ്മണ ആത്മാവാണ് ബ്രഹ്മരക്ഷസ് .ബ്രഹ്മ എന്നത് ബ്രാഹ്മിണിനെയും ,രക്ഷസ് എന്നത് ഭൂതത്തെയും സൂചിപ്പിക്കുന്നു .അതിനാൽ ഈ വാക്ക് ബ്രാഹ്മിനും രക്ഷസും കൂടിച്ചേർന്നതാണ് .
കൂടുതൽ അറിയാൻ Book Your Pujasപൊമ്പ്ര ശ്രീ പുത്തൂർ ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ആചാര അനുഷ്ഠാനങ്ങൾക്കും പൂജാകർമ്മങ്ങൾക്കും വലിയൊരു ചിലവ് കണക്കാക്കുന്നു. ഇതിനുള്ള തുക സമാഹരണത്തിലെക്കായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ഏപ്രിൽ 30 ന് മുൻപായി നിങ്ങളാൽ കഴിയുന്ന തുക നൽകി ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം ലഭിക്കാവുന്ന ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായി ഭഗവത് പ്രീതിക്ക് പാത്രീ ഭൂതരാകുവാൻ ഭഗവത് നാമത്തിൽ ക്ഷണിക്കുന്നു.
Pujas
ഉദ്ദിഷ്ട കാര്യസിദ്ധിക്കായി നടത്താവുന്നതാണ്
രോഗനിവാരണത്തിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി നടത്താം.
മംഗല്യപ്രാപ്തി, 18 തിങ്കളാഴ്ച തുടർച്ചയായി പ്രാർത്ഥിച്ചാൽ മംഗല്യം നടക്കുന്നതായി അനുഭവസ്ഥർ.
എല്ലാ മാസത്തിലും തിരുവാതിരനാളിൽ ഈ വഴിപാട് കഴിച്ചാൽ ദുരിതശാന്തി, പാപമുക്തി, സർവ്വ ഐശ്വര്യം എന്നിവ ഫലം. പിറന്നാൾ നാളിലും കഴിക്കാവുന്നതാണ്.
എല്ലാ മുപ്പെട്ട് തിങ്കളാഴ്ചയും 108 കുടം ജലം ദേവന് അഭിഷേകം.
എല്ലാ വ്യാഴാഴ്ചയും നടത്താവുന്നതാണ്.
ആയില്യം നാളിൽ നാഗപ്രീതിക്കായി നടത്താവുന്നതാണ്.
ശിവ പ്രീതിക്കായി നടത്തുന്നു. വിവിധതരം ധാരകൾ ഉണ്ട്.